റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ തസ്തികളിലേക്ക് നൈപുണ്യ യോഗ്യതാ പരീക്ഷ നിബന്ധമാക്കി. 174-തൊഴില്‍ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവര്‍ പ്രാഥമികമായി സ്വന്തം നാട്ടില്‍ നിന്നും യോഗ്യത പരീക്ഷ പാസാകണം. അഗ്രികള്‍ച്ചറല്‍ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്‌സ്മിത്ത്, ബില്‍ഡര്‍, ബസ് മെക്കാനിക്ക്, ബാര്‍ബര്‍, കാര്‍ ഡ്രൈവര്‍, കാര്‍ ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, ഷെഫ്, മേസണ്‍, ക്രാഫ്റ്റ്മാന്‍, ക്രഷര്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പങ്കെടുക്കേണ്ടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ക്കായി അതാത് രാജ്യങ്ങളില്‍ സൗകര്യമൊരുക്കുന്നുണ്ട്. എന്നാല്‍ ഹൗസ് ഡ്രൈവര്‍, ലേബര്‍ എന്നീ തൊഴിലുകള്‍ ചെയ്യുന്ന വീസക്കാര്‍ക്ക് സൗദിയില്‍ തന്നെ പരീക്ഷയില്‍ പങ്കെടുത്ത് യോഗ്യത തെളിയിക്കാന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ഓട്ടോ ഇലക്ട്രീഷ്യന്‍, ഇലക്ട്രിക് ഡിവൈസ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, എച്ച്?വിഎസി ഓട്ടോമോട്ടിവ് മെക്കാനിക്ക്, പ്ലബിങ്, വെല്‍ഡിങ്, ബില്‍ഡിങ് ഇലക്ട്രീഷ്യന്‍, പൈപ്പ് ഇന്‍സ്റ്റാളര്‍, ഇലക്ട്രീഷ്യന്‍, ബ്ലാക്ക്‌സ്മിത്ത് എന്നീ തൊഴിലുകള്‍ക്കുള്ള യോഗ്യത പരീക്ഷ കേന്ദ്രം കേരളത്തില്‍ തന്നെ സജ്ജീകരിക്കും. ഇത് കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സഹായകരമാവും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
