ഖത്തറില്‍ നമ്പര്‍പ്ലേറ്റുകളുടെ പൊതുലേലം 18ന്; പങ്കെടുക്കേണ്ടത് ഇങ്ങനെ?

sooum app 1

ദോഹ: ഖത്തറില്‍ സുപ്രധാന നമ്പര്‍പ്ലേറ്റുകള്‍ ദേശീയ ദിനമായ, ഡിസംബര്‍ 18ന് പുറത്തിറക്കും. സൂം ആപ്പിലൂടെ (Sooum App)യാണ് ലേലം നടക്കുന്നത്. ഡിസംബര്‍ 18ന്, ബുധനാഴ്ച രാവിലെ എട്ട് മണിക്ക് നമ്പര്‍ പ്ലേറ്റുകള്‍ റിലീസ് ചെയ്യും.

ആപ്പിലൂടെ ലേലം നടക്കുന്നത് ഇങ്ങനെ?

– Sooum App-ലെ ‘Show Interest’ എന്ന വിന്‍ഡോയിലാണ് ലേലം നമ്പര്‍ റിലീസ് ചെയ്യുന്നത്.
– നമ്പര്‍ തിരഞ്ഞെടുക്കുക
– ഡെപ്പോസിറ്റ് തുക തിരഞ്ഞെടുക്കുക
– നിര്‍ദ്ദിഷ്ട സമയ കാലയളവിനായി കാത്തിരിക്കുക (48 മണിക്കൂര്‍)
– ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കുന്നതെങ്കില്‍ പറഞ്ഞവിലയ്ക്ക് ലേലം ഉറപ്പിക്കും.
– ഒന്നില്‍ കൂടുതല്‍ പേര്‍ ലേലത്തില്‍ പങ്കെടുത്താല്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ വീണ്ടും ഇന്റേണല്‍ ലേലം നടത്തും.
– സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെയ്യാനുള്ള സമയപരിധി അവസാനിച്ചാല്‍, തുക അടച്ചവര്‍ക്ക് തമ്മില്‍ ക്ലോസ്ഡ് ലേലം നടത്തും.

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ഗാലറിയിലും സൂം ആപ്പ് (Sooum App) ലഭ്യമാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading