ദോഹ: ഖത്തറില്‍ റീട്ടെയില്‍ വ്യവസായത്തിലെ പ്രമുഖരായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആനിവേഴ്‌സറി മെഗാ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. 2024 ഒക്ടോബര്‍ 4ന് ആരംഭിച്ച പ്രൊമോഷന്‍ ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ നടക്കും. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിച്ച റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ കസ്റ്റമേഴ്‌സും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളായിരുന്നു.
ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ 8 വിജയികള്‍ക്കുള്ള 80,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഓരോ ഭാഗ്യശാലിക്കും 10,000 ഖത്തര്‍ റിയാല്‍ വീതമാണ് സമ്മാനം. പരിപാടിയുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി മ്യൂസിക്കല്‍ നൈറ്റ് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, മാള്‍ മാനേജര്‍ നവാബ് , വെയര്‍ ഹൗസ് മാനേജര്‍ റിയാസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, AMM പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മെഗാ പ്രൊമോഷന്റെ അവസാന ഘട്ട നറുക്കെടുപ്പ് ഡിസംബര്‍ 26ന് നടക്കും. എട്ട് പേര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ വീതം ക്യാഷ് പ്രൈസും മെഗാ ബമ്പര്‍ സമ്മാനമായി 2 ബ്രാന്റ് ന്യൂ ചങ്കന്‍ സിഎസ് കാറുകളുമാണ് ഭാഗ്യവിജയികളെ കാത്തിരിക്കുന്നത്. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കൈന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, പ്ലാസ മാള്‍ (ഷോപ്പുകള്‍ 91 & 170), ഉം ഗാര്‍ണ്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകെയര്‍ എന്നിവയുള്‍പ്പെടെ എല്ലാ ഗ്രാന്‍ഡ് മാള്‍ ഔട്ട്ലെറ്റുകളിലും പ്രമോഷന്‍ ലഭ്യമാണ്.
എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രൊമോഷനുകളിലൂടെ കാറുകളും, ഗോള്‍ഡ് ബാറുകളും, ക്യാഷ് പ്രൈസുകളും നല്‍കി ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്. മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
