ദോഹ: മുരളി വാളൂരാന്റെ കഥാസമാഹാരമായ ഉത്തമ വൃക്ഷം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറവും ഐസിസി സാഹിത്യ സമാജവും സംയുക്തമായി ഐസിസി മുംബൈ ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ പരിപാടിയില്‍ പ്രകാശനം ചെയ്തു. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ പ്രകാശനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ പുസ്തകം ഏറ്റുവാങ്ങി. കുമാരി നദാലിയ കഥാകൃത്തില്‍ നിന്നും ആദ്യ പ്രതി ഏറ്റുവാങ്ങി. കഥാ കഥന രീതികളും വായനയും മാറിവരുന്ന ഈ സാഹചര്യത്തില്‍ എഴുത്തും വായനയും കുറച്ചു കൂടി ജനകീയാവുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച എ പി മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു.
സ്മിത ആദര്‍ശ് പുസ്തക പരിചയം നടത്തി. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എം സി താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന പുസ്തക ചര്‍ച്ചയില്‍ അഷ്‌റഫ് മടിയാരി, ഡോ.പ്രതിഭ, തന്‍സീം കുറ്റ്യാടി, സുനില്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വയനാനുഭവം പങ്കുവെച്ചു. സദസ്സില്‍ നിന്നുള്ള പൊതു ഇടപെടലിനു ശേഷം കഥാകൃത്ത് മുരളി വാളൂരാന്‍ മറുമൊഴി നല്‍കി.
ശ്രീകല ജിനന്‍ അവതാരകയായ പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.സാബു കെ സി അധ്യക്ഷത വഹിച്ചു. ഷംനാ ആസ്മി സ്വാഗതവും ഷംല ജാഫര്‍ നന്ദിയും പറഞ്ഞു. പുസ്തകത്തില്‍ നിന്നുള്ള കഥാ ശകലങ്ങള്‍ക്ക് അന്‍സാര്‍ അരിമ്പ്ര ശ്രീകല ജിനന്‍ തുടങ്ങിയവര്‍ ശബ്ദം നല്‍കി. സുരേഷ് കൂവാട്ടില്‍ ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചു
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
