കുവൈത്ത് സിറ്റി: വിമാനത്തില്‍ പുകവലിച്ചാല്‍ വന്‍തുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ലൈസന്‍സുള്ള എയര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.
പൊതുഗതാഗതത്തില്‍ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 42/2014, അതിന്റെ ഭേദഗതികളും പാലിക്കണമെന്നും എയര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അയച്ച കത്തില്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചു. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 138 അനുസരിച്ച്, ഇത്തരം ലംഘനങ്ങള്‍ക്ക് 50,000 മുതല്‍ 2,00,000 ദിനാര്‍ വരെ പിഴ ഈടാക്കും. അതായത് ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ പിഴയായി ഈടാക്കും.
വിമാനയാത്രയ്ക്കിടെ ജീവനക്കാരും യാത്രക്കാരും പുകവലിക്കുന്ന സംഭവങ്ങളെക്കുറിച്ചും ഡിജിസിഎ ചൂണ്ടിക്കാട്ടി. പുകവലി നിരോധനം പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ ഓപ്പറേറ്റര്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
