ഷാർജ മിലിറ്ററി ആശുപത്രിയിൽ അടുത്ത വർഷം മുതൽ പൊതുജനങ്ങൾക്കും ചികിത്സ ലഭിക്കും

InShot 20241212 161731573

ഷാർജ: ഷാർജയിലെ  അൽ ബതായയിലെ സായിദ് സൈനിക ആശുപത്രിയിൽ അടുത്ത വർഷം മുതൽ പൊതുജനങ്ങൾക്കും ചികിത്സ ലഭിക്കും. 2025 ജനുവരി ഒന്ന് മുതൽ പൊതുജനങ്ങൾക്കും ആശുപത്രിയിൽ ചികിത്സ തേടാമെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിക്ക് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ആശുപത്രി എന്ന് പുനർനാമകരണം ചെയ്യുന്നതിന് പുറമെയാണ് സേവനത്തിലെ വിപുലീകരണവും അധികൃതർ പ്രഖ്യാപിച്ചത്. അതേസമയം യുഎഇ സൈന്യത്തിനും അവരുടെ കുടുംബങ്ങൾക്കും തുടർന്നും ആശുപത്രിയിൽ സേവനം ലഭ്യമാകും.

വടക്കൻ പ്രദേശങ്ങളിലെ  സമൂഹത്തിന്‍റെ  ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി രൂപകൽപന ചെയ്ത പ്രത്യേക ആരോഗ്യ പരിപാടികൾ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഹോസ്പിറ്റൽ അവതരിപ്പിക്കും. വിദ്യാഭ്യാസ പരിപാടികൾ, സമഗ്രമായ ആരോഗ്യ പരിശോധനകൾ, ആരോഗ്യ സംരക്ഷണ പരിപാടികൾ, വ്യക്തിഗത പരിചരണം എന്നിങ്ങനെ സമ്പൂർണ്ണ ആരോഗ്യ ക്ഷേമം ലക്ഷ്യമിട്ടുള്ള പരിപാടികൾ ഇതിലുൾപ്പെടും.

പ്രതിരോധ മന്ത്രാലയവും സൈനിക-സിവിലിയൻ ആരോഗ്യ പങ്കാളിത്തവും തമ്മിലുള്ള ആദ്യത്തെ സൈനിക-സിവിലിയൻ കൂട്ടുകെട്ടിൽ തങ്ങൾ സന്തുഷ്ടരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം മിലിട്ടറി ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്‌ടറേറ്റിന്‍റെ മേജർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ഡോ അയിഷ സുൽത്താൻ അൽ ദഹേരി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വടക്കൻ പ്രദേശങ്ങളിലെ  വിശാലമായ സമൂഹത്തിനും ലോകോത്തര മെഡിക്കൽ സേവനങ്ങൾ നൽകും. 

മൾട്ടി-സ്പെഷ്യാലിറ്റി ഔട്ട്‌പേഷ്യന്‍റ് വിഭാഗം, ആറ് ഓപ്പറേഷൻ മുറികൾ,  ഇൻ-ഹൗസ് ലബോറട്ടറിയും ഫാർമസിയും,  റേഡിയോളജി ഡിപാർട്ട്‌മെന്‍റ്, എമർജൻസി കെയർ, തീവ്രപരിചരണ വിഭാഗം, ഒന്നിലേറെ നടപടിക്രമ മുറികൾ, 45,000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 200 കിടക്കകളുള്ള അത്യാധുനിക  ഇൻപേഷ്യന്‍റ് ഹോസ്പിറ്റൽ എന്നിവ പൂർണമായ തുടർ പരിചരണം നൽകുന്നതിന്  സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി ആന്‍റ് ഇന്‍റണേൽ മെഡിസിൻ, ഡയബറ്റിസ് മാനേജ്‌മെന്‍റ് ആൻഡ് എൻഡോക്രൈനോളജി, കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോ എൻട്രോളജി, യൂറോളജി തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭ്യമാകും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading