ദോഹ: ഖത്തറിൽ വാരാന്ത്യത്തിൽ തിരശ്ചീന ദൃശ്യപരത മോശമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മൂടൽമഞ്ഞ് ആയിരിക്കും. താപനിലയിൽ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
താപനില കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസും കൂടിയത് 25 ഡിഗ്രി സെൽഷ്യസും പ്രവചിക്കപ്പെടുന്നു. ഡിസംബർ 14, ശനിയാഴ്ച വരെ രാത്രികൾ തണുപ്പായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം നിരീക്ഷിച്ചു.
വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം അടുത്ത ആഴ്ചയുടെ തുടക്കത്തിൽ രാജ്യത്ത് താപനില കുറയുമെന്നും അതോറിറ്റി സൂചിപ്പിച്ചു. ഡിസംബർ 13 വെള്ളിയാഴ്ച കടൽ തിരമാലകൾ 1-3 അടി വരെ ഉയരും. ഡിസംബർ 14 ശനിയാഴ്ച 2-4 അടി മുതൽ രാത്രിയിൽ 4-7 അടി വരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
