സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 13ന്

IMG 20241110 WA0004

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 13ന്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ 11 AM വരെ കോണ്‍സുലാര്‍ ക്യാമ്പ് നടക്കും. അല്‍ ഖോറിലെ സീഷോര്‍ എഞ്ചിനീയറീംഗ്& കോണ്‍ട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍: പുതുക്കലും അനുബന്ധ സേവനങ്ങളും. (പാസ്പോര്‍ട്ട് പുതുക്കുന്നതിന് രണ്ട് ഫോട്ടോകള്‍ വേണം)സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍: പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി): ഇഷ്യൂവും അനുബന്ധ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും. അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരണം.

ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം രാവിലെ 8 മണി മുതല്‍ ലഭ്യമാകും. പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള വേദിയും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും പ്രവര്‍ത്തിക്കും. പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ഡിസംബര്‍ 20ന് രാവിലെ 9 മുതല്‍ 10 വരെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 നമ്പറുകളില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading