ഡൽഹി: 2025ൽ ചില ഐഫോൺ മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തും. പഴയ ഐ ഫോൺ ഉപയോഗിക്കുന്നവർക്കായിരിക്കും ഇത് ബാധകമാകുക. 2025 മേയ് മുതൽ പഴയ ഐഫോണുകളിൽ ഇനി മുതൽ വാട്സാപ്പ് പ്രവർത്തിക്കില്ല. മേയ് മുതൽ വാട്സ് ആപ്പ് ഉപയോഗിക്കണമെങ്കിൽ ഐ.ഒ.എസ് 15.1, അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകൾ ഉപയോഗിക്കേണ്ടിവരും.
ഐ.ഒ.എസ്12.5.7ന് ശേഷം അപ്ഡേറ്റ് ചെയ്യാത്ത ഫോണുകൾ അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ ഫോൺ വാങ്ങിക്കുകയോ ചെയ്യാം. വാബെറ്റാഇൻഫോ (WABetaInfo) എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്, ഐ.ഒ.എസ് 12-ഉം അതിനുശേഷവുമുള്ള പതിപ്പുകളിൽ സപ്പോർട് ചെയ്യുന്നുണ്ട്. പുതിയ ഐഫോണുകൾ ഉള്ളവരേയോ ഐ.ഒ.എസ് 15, അല്ലെങ്കിൽ അതിനു മുകളിലുള്ള പതിപ്പുകൾ ഉള്ളവരേയോ വാട്സ് ആപ്പിന്റെ പുതിയ തീരുമാനം ബാധിക്കില്ല.
ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6s എന്നീ പഴയ ഫോണുകളിലാണ് വാട്സ് ആപ്പ് ലഭിക്കാതെ വരിക. ഐഫോൺ 5s 2013ലും മറ്റു രണ്ടും 2014-ലും പുറത്തിറങ്ങിയവയാണ്. അതിനാൽ വാട്സ് ആപ്പ് ആവശ്യപ്പെടുന്ന ഐ.ഒ.എസ് പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ഈ മോഡലുകൾക്ക് കഴിയില്ല. പത്ത് വർഷം മുൻപ് പുറത്തിറങ്ങിയ മോഡലുകൾ ആയതിനാൽ കുറച്ചുപേർ മാത്രമേ ഈ ഫോണുകൾ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ.അതിനാൽ കൂടുതൽ ആളുകൾക്ക് ഇതുമൂലം പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വാട്സ് ആപ്പിന്റെ വിലയിരുത്തൽ.
പുതിയ ഫീച്ചറുകളും മെച്ചപ്പെട്ട സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിനായി വാട്സ് ആപ്പ് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഒപ്റ്റിമൽ പ്രകടനവും ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി അനുയോജ്യതയും ഉറപ്പാക്കാൻ, പഴയ ഉപകരണങ്ങൾക്കുള്ള പിന്തുണ നിർത്താൻ കമ്പനി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണിത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
