ദോഹ: ഖത്തറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഹസാദ് ഫുഡ് പരമ്പരാഗത മാര്‍ക്കറ്റ് ഇന്ന് മുതല്‍ ആരംഭിക്കും. ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. ഇന്ന്, ഡിസംബര്‍ 5 മുതല്‍ 2024 ഡിസംബര്‍ 14 വരെ 10 ദിവസം നീണ്ടുനില്‍ക്കും. പരമ്പരാഗത ഫര്‍ണിച്ചറുകള്‍, പരവതാനികള്‍, എണ്ണകള്‍, ഈന്തപ്പഴങ്ങള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങി നിരവധി ഖത്തരി പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ എന്നിവ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ശീതകാല സീസണിലുടനീളം പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്.
അതേസമയം ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ 2025 ഫെബ്രുവരി 19 വരെ നിരവധി സുപ്രധാന പരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 4 മുതല്‍ 8 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ 10:30 വരെയും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
