ദോഹ: ഖത്തറിലെ സീലൈനിലെ ബൈക്ക് ആന്‍ഡ് കാരവന്‍സ് ലൈസന്‍സ് പ്ലേറ്റ് ഇന്‍സ്റ്റാളേഷന്‍ വര്‍ക്ക് ഷോപ്പിന്റെ പ്രവര്‍ത്തന സമയം ആഭ്യന്തര മന്ത്രാലയം (MoI) പ്രഖ്യാപിച്ചു. 2024- 2025 ക്യാമ്പിംഗ് സീസണിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. പിഴകള്‍ ഒഴിവാക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം വ്യക്തമാക്കി.
വര്‍ക്ക്‌ഷോപ്പ് നല്‍കുന്ന സേവനങ്ങള്‍:
• ലൈസന്‍സ് പ്ലേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു
• ബൈക്കുകളും കാരവാനുകളും രജിസ്റ്റര്‍ ചെയ്യുന്നു
• ചേസിസ് നമ്പറുകള്‍ കൊത്തിവയ്ക്കുന്നു
വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തന സമയം:
• ദിവസങ്ങള്‍: ബുധന്‍, വ്യാഴം, വെള്ളി, ശനി
• സമയം: 1:00PM മുതല്‍ വൈകിട്ട് 5:00 മണി വരെ
• സ്ഥലം: ആംബുലന്‍സ് റൗണ്ട്എബൗട്ട് (ആംബുലന്‍സ് സെന്ററിന് പിന്നില്‍)
ബൈക്കുകള്‍ക്ക് ആവശ്യമായ രേഖകള്‍:
• പേഴ്‌സണല്‍ അണ്ടര്‍ടേക്കിംഗ്
• ഏകീകൃത ട്രാഫിക് ഫോം
• പര്‍ച്ചേസ് ഇന്‍വോയ്‌സ് (ലഭ്യമെങ്കില്‍)
കാരവാനുകള്‍ക്ക് ആവശ്യമായ രേഖകള്‍:
• ഏകീകൃത ട്രാഫിക് ഫോം
• ഇന്‍ഷുറന്‍സ്
• പര്‍ച്ചേസ് ഇന്‍വോയ്‌സ് (ലഭ്യമെങ്കില്‍)
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
