റിയാദ്: സൗദി അറേബ്യയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ ചെയ്യുന്ന ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. രാജ്യത്ത് ഇന്‍ഫ്‌ലൂവന്‍സര്‍ മാര്‍ക്കറ്റിങ് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് സൗദി വാണിജ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് പരസ്യം ചെയ്യണമെങ്കില്‍ അതിനായുള്ള മൗതഖ് ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമേ പരസ്യങ്ങള്‍ നല്‍കാനാവു എന്നാണ് പുതിയ നിയമം. സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണ്.
ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിനുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശത്തില്‍, ബിസിനസ് മീഡിയ റെഗുലേഷന്‍ ഫോര്‍ മീഡിയ റഗുലേഷന്‍ നല്‍കുന്ന ‘മൗതാഖ്’ (വിശ്വസനീയമായ) ലൈസന്‍സ് കൈവശമില്ലാതെ സന്ദര്‍ശക വീസയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന പ്രശസ്തരെയും താരങ്ങളെയും ഉപയോഗപ്പെടുത്തി പരസ്യത്തിനായി പ്രോത്സാഹിപ്പിക്കുന്ന ബിസിനസുകള്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതിയ നിയമപ്രകാരം രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സ്വാധീനം ചെലുത്തുന്ന ഏതൊരു വാണിജ്യ പരസ്യത്തിനും മൌതഖ് ലൈസന്‍സ് ആവശ്യമാണ്. ബിസിനസുകള്‍ നിയമപരമായ പരസ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സൗദി അറേബ്യയിലെ മാധ്യമ പ്രവര്‍ത്തനം രാജ്യത്തെ സ്ഥാപിതമായ മാധ്യമ നിയമങ്ങള്‍ക്ക് അനുസൃതമായി തുടരുന്നുവെന്നും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റഗുലേഷന്‍ ലൈസന്‍സ് നേടുന്നതിനുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരും താമസക്കാരും വാണിജ്യ റജിസ്‌ട്രേഷനും ദൃശ്യ, ഓഡിയോ അല്ലെങ്കില്‍ ഡിജിറ്റല്‍ മീഡിയയില്‍ ഉള്‍പ്പെട്ട റജിസ്റ്റര്‍ ചെയ്ത പരസ്യ ഏജന്‍സിയുടെയോ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെയോ 50 ശതമാനമെങ്കിലും സ്വന്തമാക്കിയിരിക്കണം.
രാജ്യത്തെ നിയമം ലംഘിക്കുന്ന ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 4,00,000 സൗദി റിയാല്‍ (ഏകദേശം 106,000 ഡോളര്‍) പിഴ ചുമത്തുകയും ചെയ്യും. നിയമവിരുദ്ധമായ ഉള്ളടക്കം പങ്കിട്ടതിന് നാല് പ്രമുഖ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
