ദോഹ: 47-ാമത് ലോക മിലിട്ടറി പാരച്യൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന് (WMPC) ഖത്തര്‍ ആതിഥേയത്വം വഹിക്കും. 2025 നവംബറിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഖത്തറില്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതായി സംയുക്ത പ്രത്യേക സേനയുടെ ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി അറിയിച്ചു. ജോയിന്റ് സ്പെഷ്യല്‍ ഫോഴ്സിന്റെ കമാന്‍ഡറും ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ ഒതൈബി, ഇന്റര്‍നാഷണല്‍ മിലിട്ടറി സ്പോര്‍ട്സ് കൗണ്‍സില്‍ (സിഐഎസ്എം) പ്രസിഡന്റ് കേണല്‍ നില്‍ട്ടണ്‍ ഗോമസ് എന്നിവര്‍ ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു.
ഇതാദ്യമായല്ല, ഖത്തര്‍, ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2021 ല്‍ നടന്ന 44-ാമത് എഡിഷന് ഖത്തര്‍ ആതിഥേയത്വം വഹിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
