ദോഹ: ഖത്തര്‍ ഇന്‍കാസ് കാസര്‍ഗോഡ് ജില്ല 2024 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. ഐസിസി ബാംഗ്ലൂര്‍ ഹാളില്‍ പ്രസിഡന്റ് ശഫാഫ് ഹാപ്പയുടെ അധ്യക്ഷതയില്‍ നടന്ന കാസര്‍ഗോഡ് ജില്ല ഇന്‍കാസ് ജനറല്‍ ബോഡി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു കല്ലറ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ ജേക്കബ്ബ് സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് വിങ് ഭാരവാഹികളെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജെ പ്രഖ്യാപിച്ചു. പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി രക്ഷാധികാരി ശഫാഫ് ഹാപ്പ, ഉപദേശക സമിതി ചെയര്‍മാന്‍ മുനീര്‍ മുഹമ്മദ്, പ്രസിഡന്റ് സുനില്‍ ജേക്കബ്ബ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ്, ട്രഷറര്‍ ജയന്‍ കാഞ്ഞങ്ങാട്, ഇന്‍കാസ് യൂത്ത് വിങ് പ്രസിഡന്റായി മുഹമ്മദ് മുഷാഫിക് ,ജനറല്‍ സെക്രട്ടറി അനീഷ് കാഞ്ഞങ്ങാട്, ട്രഷറര്‍ ഉനൈഫ് എന്നിവരെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം തവണ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ അംഗമായ ജോളി മാത്യുവിന് ജില്ലാകമ്മിറ്റിയുടെ ഭാഗമായി ജില്ലാ രക്ഷാധികാരി ശഫാഫ് ഹാപ്പ മൊമെന്റോ സമ്മാനിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ്, ഇന്‍കാസ് ഖത്തര്‍ വനിതാ വിംഗ് ആക്ടിംഗ് പ്രസിഡന്റ് മെഹ്‌സാന, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷമീര്‍ പൊന്നൂരാന്‍, സെക്രട്ടറിമാരായ ജിഷ ജോര്‍ജ്, മഞ്ജുഷ ശ്രീജിത്ത്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ ജയപാല്‍ മാധവന്, ആഷിഖ് തിരൂര്‍, അബ്ദുല്‍ ലത്തീഫ്, സണ്ണി അബ്രഹാം, ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി വികാസ് പി നമ്പ്യാര്‍, ജോളി മാത്യു തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. പുതുതായി തിരഞ്ഞെടുത്ത ഇന്‍കാസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുഷാഫിക് യോഗത്തിന് നന്ദി പറഞ്ഞു
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
