ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച മൂന്ന് യുവാക്കള്‍ക്ക് മരണം സംഭവിച്ചതില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് നദിയിലേക്ക് വീണായിരുന്നു അപകടം. ബറേലിയിലായിരുന്നു അപകടം. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
ഖല്‍പൂര്‍-ഡാറ്റഗഞ്ച് റോഡിലാണ് അപകടമുണ്ടായത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രശ്‌നം കണ്ടെത്താന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഗൂഗിള്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു.
ഗൂഗിള്‍ ഉദ്യോഗസ്ഥര്‍, മരാമത്ത് വകുപ്പ് എന്നിവരില്‍ നിന്ന് സംഭവത്തില്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തില്‍ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസില്‍ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കാത്തതുമാണ് ദുരന്തത്തിന് ഇടയാക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
