അബുദാബി: വീടുകളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കുന്നതിന് അബുദാബി പോലീസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദൂര നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി വീടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുമതിയുണ്ടെങ്കിലും അവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്നും പോലീസ് അറിയിച്ചു.
ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അറ്റകുറ്റപ്പണികള്‍ നടത്താനും ലൈസന്‍സുള്ള അംഗീകൃത കമ്പനികളെ മാത്രം ചുമതലപ്പെടുത്തുക. നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും ഉറപ്പുവരുത്തിയ ശേഷമാണ് ക്യാമറ സ്ഥാപിക്കേണ്ടത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, നൈറ്റ് വിഷന്‍, മോഷന്‍ ഡിറ്റക്ഷന്‍ സവിശേഷതകളുള്ള ക്യാമറകള്‍ തിരഞ്ഞെടുക്കണം. സ്വകാര്യത സംരക്ഷിക്കുന്നതിനും ക്യാമറ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി പാസ്വേഡ് ഇടയ്ക്കിടെ മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
അവധിക്കും മറ്റും യാത്ര പോകുന്നവര്‍ക്കു ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും യുഎഇയിലെ വീടുകള്‍ തത്സമയം നിരീക്ഷിക്കാന്‍ ഉപകാരപ്പെടുന്ന തരത്തില്‍ പ്രവേശന കവാടങ്ങള്‍, പുറത്തേക്കുള്ള വഴികള്‍, വാഹന പാര്‍ക്കിങ്, സ്റ്റോര്‍ റൂം, കുട്ടികളുടെ കളിസ്ഥലങ്ങള്‍, വീടിന്റെ ഭാഹ്യഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. സ്വകാര്യത ലംഘിക്കപ്പെടുന്നവിധം മറ്റിടങ്ങളില്‍ സ്ഥാപിക്കാന്‍ പാടില്ല. അയല്‍വാസികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന വിധത്തില്‍ ക്യാമറ സ്ഥാപിക്കരുതെന്നും പോലീസ് വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
