തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗന്‍വാടിയില്‍ വീണ കുഞ്ഞിന് ഗുരുതര പരിക്ക്. മാറനല്ലൂരിലാണ് സംഭവം. വീണതിനെ തുടര്‍ന്ന് കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
അതേസമയം അങ്കണവാടിയില്‍ മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി. വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി. അംഗനവാടിയില്‍ നിന്ന് വന്നതിന് ശേഷം മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചതായും പിതാവ് പറഞ്ഞു.
ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങള്‍ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്പൈനല്‍ കോര്‍ഡിലും ക്ഷതം ഏറ്റിട്ടുണ്ടെന്നും അച്ഛന്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
