ദോഹ: ഖത്തറില്‍ നാളെ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന്, ശനിയാഴ്ച കാലാവസ്ഥ മങ്ങിയതായിരിക്കും. തെക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴ പെയ്‌തേക്കുമെന്നും ഖത്തര്‍ ക്യുഎംഡി അറിയിച്ചു.
ദോഹയില്‍ താപനില നാളെ 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ – 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. കടല്‍തീരങ്ങളില്‍ കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 06-16 നോട്ടിക്കല്‍ ആയിരിക്കും. മൂന്ന് മുതല്‍ അഞ്ച് അടിവരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
