ഇന്റര്‍ കോളേജിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

caa

ദോഹ: കേരളത്തിലെ കോളേജ് അലുമിനികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് അലുമിനി അസോസിയേഷന്‍ ഓഫ് കേരള ഖത്തര്‍ (കാക്ക് ഖത്തര്‍) ഇന്റര്‍ കോളേജിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അല്‍ റയാന്‍ പ്രൈവറ്റ് സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ 32ല്‍ പരം ടീമുകള്‍ പങ്കെടുത്തു.

സെമി പ്രൊഫഷണല്‍ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജിലെ സിജോമോന്‍ ഷഫീഖ് സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോള്‍ എസ് എന്‍ കോളേജിലെ താഹ ഫൈസല്‍ സഖ്യം റണ്ണറപ്പായി. ഇന്റര്‍മിഡിയറ്റ് കാറ്റഗറിയില്‍ എം എ എം ഓ കോളേജിലെ ഷുഹൈബ് സാദിഖ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ എസ് എന്‍ കോളേജിലെ രാജേഷ് വൈശാഖ് സഖ്യം രണ്ടാം സ്ഥാനവും, പി എസ് എം ഒ കോളേജിലെ ഷാഫി ഷഫീഖ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗം മത്സരത്തില്‍ പിഎസ്എംഒ കോളേജിലെ സല്‍വ ജസാ സഖ്യം ഒന്നാം സ്ഥാനവും എം എ എം ഓ കോളേജിലെ റിയ നഫ് ല സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. പ്രസിഡണ്ട് അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം, ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ്, എന്‍ വി ബി എസ് ഫൗണ്ടര്‍ ആന്‍ഡ് ചീഫ് കോച്ച് മനോജ്, സിഇഒ ബേനസീര്‍, സുബൈര്‍ പാണ്ഡവത്ത് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കാക് ഖത്തര്‍ ഉപദേശക സമിതി അംഗവും ലോക കേരളസഭ അംഗവുമായ റഊഫ് കൊണ്ടോട്ടി ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആശാ ഗോപകുമാര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഷമീര്‍, ശ്രീകുമാര്‍, ഷഹനാസ് ബാബു, അജിത്ത്, ഷഹീം മേപ്പാട്ട്, സുഹറ മുജീബ്, സിദ്ദീഖ് ചെറുവല്ലൂര്‍, മുനാസ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading