ദോഹ: ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ന് ഉത്തരവ് പുറത്തിറക്കി. മന്ത്രിസഭാ രൂപീകരണത്തില്‍ ഭേദഗതി വരുത്തിയുള്ള 2024ലെ അമീരി ഉത്തരവ് നമ്പര്‍ (2) പുറപ്പെടുവിച്ച തീയതി മുതല്‍ നടപ്പിലാക്കണമെന്നും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
പുതിയ ഉത്തരവ് പ്രകാരം,
– ഷെയ്ഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹസന്‍ ബിന്‍ അലി അല്‍താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയും.
– ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി, സാമൂഹിക വികസന, കുടുംബ മന്ത്രി.
– ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതര്‍, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി.
– മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹമൂദ്, പൊതുജനാരോഗ്യ മന്ത്രി.
– ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍താനി, വാണിജ്യ വ്യവസായ മന്ത്രി.
– ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി, ഗതാഗത മന്ത്രി
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
