ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് 15ന് ഏഷ്യന്‍ ടൗണില്‍

IMG 20241110 WA0004

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ICBF) സഹകരിച്ച് ഏഷ്യന്‍ ടൗണില്‍ ഇമാര ഹെല്‍ത്ത് കെയറില്‍ നവംബര്‍ 15, വെള്ളിയാഴ്ച പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നടക്കും. രാവിലെ 9 മുതല്‍ 11 വരെ ക്യാമ്പ് നടക്കുമെന്ന് എംബസി അറിയിച്ചു.

പാസ്പോര്‍ട്ട് സേവനങ്ങള്‍: പുതുക്കലും അനുബന്ധ സേവനങ്ങളും. (പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് രണ്ട് ഫോട്ടോകള്‍ വേണം)
സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍: പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍.
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC): ഇഷ്യൂവും അനുബന്ധ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും.

അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരണം. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം രാവിലെ 8 മണി മുതല്‍ ലഭ്യമാകും. പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള വേദിയും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും പ്രവര്‍ത്തിക്കും.

പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ നവംബര്‍ 22ന് രാവിലെ 9 മുതല്‍ 10 വരെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading