ദോഹ: ഖത്തറില്‍ പ്രാദേശികമായി കൃഷി ചെയ്യുന്ന ഫ്രഷ് പച്ചക്കറികളും പഴങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഇനി പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും. പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന അഞ്ച് സീസണല്‍ മാര്‍ക്കറ്റുകള്‍ തുറന്നു. സീസണല്‍ ചന്തകള്‍ വീണ്ടും തുറന്നതായി കാര്‍ഷിക കാര്യ വകുപ്പ് ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഖത്തരി ഫാമുകളില്‍ നിന്ന് നേരിട്ട് ഇനി മാര്‍ക്കറ്റ് സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്ക് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും.
അല്‍ വക്ര, അല്‍ ഖോര്‍, അല്‍ ധാക്കിറ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളിലാണ് സീസണല്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. കുറഞ്ഞ വിലയ്ക്ക് പ്രാദേശിക കര്‍ഷകര്‍ക്ക് ഇനി ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കാനാവും.
പ്രാദേശിക കാര്‍ഷിക ഉല്‍പന്ന വില്‍പണ യാര്‍ഡുകള്‍ ശീതകാലത്ത് (വിന്റര്‍ സീസണ്‍) എല്ലാ വാരാന്ത്യങ്ങളിലും (വ്യാഴം, വെള്ളി, ശനി) പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 3 വരെ പ്രവര്‍ത്തിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
