ദോഹ: ഖത്തറില്‍ നടക്കുന്ന പ്രഥമ ബോട്ട് ഷോയുടെ ടിക്കറ്റുകള്‍ എല്ലാ വിറ്റുതീര്‍ന്നു. എല്ലാ ടിക്കറ്റുകളും പൂര്‍ണ്ണമായി വിറ്റഴിച്ചതായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഓണ്‍-സൈറ്റ് ടിക്കറ്റ് കൗണ്ടറുകളും ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയതായും സംഘാടക സമിതി അറിയിച്ചു.
മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമായി പ്രവേശനം കര്‍ശനമായി പരിമിതപ്പെടുത്തും. മുന്‍കൂര്‍ റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് ഷോയില്‍ പങ്കെടുക്കാന്‍ കഴിയില്ല. ടിക്കറ്റുകള്‍ ഇല്ലാതെ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ 6 ന് ആരംഭിച്ച ഖത്തര്‍ ബോട്ട് ഷോ 2024 നാളെ, നവംബര്‍ 9ന് അവസാനിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
