ദോഹ: ഖത്തറില്‍ ഫിഷിംഗില്‍ (ഒരു തരം ഹാക്കിംഗ്) വീണ്ടും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വ്യാജ ഫോണുകളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ നമ്പറുകള്‍ രണ്ട് തവണ പരിശോധിക്കണം. സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിക്കുന്ന ഇമെയിലുകള്‍ ശ്രദ്ധിക്കണം പരിചിതമല്ലാത്തതോ വ്യാജമായതോ ആയ ഇമെയില്‍ വിലാസങ്ങള്‍ ശ്രദ്ധിക്കണം. സംശസാപദമായ രീതിയില്‍ ലഭിക്കുന്ന അറ്റാച്ച്‌മെന്റുകള്‍ അല്ലെങ്കില്‍ ലിങ്കുകള്‍ എന്നിവയില്‍ ജാഗ്രത വേണം. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ആധികാരികത പരിശോധിക്കണം.
വേഗത്തില്‍ നടപടികള്‍ ആവശ്യപ്പെട്ട് ലഭിക്കുന്ന അടിയന്തര സന്ദേശങ്ങളില്‍ ജാഗ്രത വേണം. വ്യാജ ഫോണ്‍കോളുകളിലൂടെയും മെസേജുകളിലൂടെയും വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള തട്ടപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
