ദോഹ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നിരവധി വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കില്‍ 25ശതമാനം ഇളവാണ് ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചത്. നവംബര്‍ 3 വരെ ഇളവുകളോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നവംബര്‍ ഒന്ന് മുതല്‍ 2025 ജൂണ്‍ 30 വരെയുള്ള ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.
ആകാശ എയറില്‍ യാത്രക്കാര്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കും. 2024 ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 27 വരെയാണ് ഇളവുള്ളത്. DIWALI15 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അന്താരാഷ്ട്ര ഫ്‌ലൈറ്റ് ബുക്കിംഗുകള്‍ക്ക് അടിസ്ഥാന നിരക്കുകളില്‍ 15% വരെ കിഴിവ് ലഭിക്കും. ആഭ്യന്തര യാത്രക്കാര്‍ക്കും ഇളവുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ളാഷ് സെയിലിലൂടെ 1606 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ്. ഒക്ടോബര്‍ 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
