ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ദീപാവലി ഫെസ്റ്റിവല്‍ ആരംഭിച്ചു. ദീപാവലി ഫെസ്റ്റിവലിന്റെ ഭാഗമായി ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് മാള്‍ ഔട്ട്‌ലെറ്റുകളിലും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് (ഷോപ്പ് നമ്പര്‍ 91 & 170, പ്ലാസ മാള്‍), ഷഹാനിയ, ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍) വൈവിധ്യ മാര്‍ന്ന മധുര പലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഒക്ടോബര്‍ 24 മുതല്‍ ഗ്രാന്‍ഡ് മാളിന്റെ എല്ലാ ഔട്‌ലെറ്റുകളില്‍ പ്രൊമോഷന്‍ ലഭ്യമാണ്.
ഗ്രാന്‍ഡ് മാള്‍ ബേക്കറി വിഭാഗങ്ങളില്‍ ലഡു (മഞ്ഞ,ചുവപ്പ് ), ബര്‍ഫി(വെള്ള,ചോക്ലേറ്റ്,നാളികേരം), ഗുലാബ് ജാമൂന്‍ , മിക്‌സഡ് സ്വീറ്റ്‌സ്, ജിലേബി, ബദാം പാക്ക്, പിസ്താ പാക്ക്, കാജു പാക്ക്, അംജീര്‍ പാക്ക്, ഹല്‍വ, കാല ജാമൂന്‍, പേട, മൈസൂര്‍ പാക്ക്, രസഗുള, കജു കത്തലി, മില്‍ക്ക് കേക്ക്, മവ റോള്‍, ബുന്‍ഡി തുടങ്ങിയ വ്യത്യസ്ത മധുര പലഹാരങ്ങളാണ് ഉപഭോതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നോണ്‍ ഫുഡ് വിഭാഗങ്ങളില്‍ മെഴുകുതിരി, അഗര്‍ബത്തി, ചിരാത്, കര്‍പ്പൂരം, കുങ്കുമം പൗഡര്‍, രംഗോളി പൗഡര്‍ , അഗര്‍ബത്തി സ്റ്റാന്‍ഡ്, തോരണം, വിളക്ക്, വിളക്കെണ്ണ, വിളക്കുതിരി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ദീപാവലി പ്രൊമോഷന്റെ ഭാഗമായി ഉപഭോകതാക്കള്‍ക്കായി ഒരുക്കിയിരിക്കിയിട്ടുണ്ട്. പ്രൊമേഷന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാന്‍ഡ് മാളിന്റെ സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ നിര്‍വഹിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
