ഖത്തറിലെ വിവിധയിടങ്ങളില്‍ മഴ; നിര്‍ദേശങ്ങളുമായി മുനിസിപ്പാലിറ്റി

red

ദോഹ: ഖത്തറിലെ വിവിധയിടങ്ങളില്‍ മഴ. വാരാന്ത്യം വരെ ശക്തമായ കാറ്റിനോടൊപ്പം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അല്‍ ഖോര്‍, അല്‍ ദക്കീറ, റാസ് ലഫാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് മഴ പെയ്തു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മഴ മേഘങ്ങള്‍ രൂപപ്പെടുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനിടെ മുനിസിപ്പാലിറ്റി മന്ത്രാലയം സുരക്ഷാ നിര്‍ദേശങ്ങളും പുറത്തിറക്കി.

  • മഴ സമയങ്ങളില്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പോകരുത്.
  • സ്ട്രീറ്റുകളിലും പാര്‍ക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് കണക്ഷനുകളില്‍ അകലം പാലിക്കുക.
  • ഓടകള്‍, വാട്ടര്‍ പൂളുകള്‍ എന്നിവയെ സമീപിക്കുന്നത് ഒഴിവാക്കുക.
  • കുട്ടികളുടെ സുരക്ഷിതത്വം ഒഴിവാക്കുക.
  • കാലാവസ്ഥാ അറിയിപ്പുകള്‍ പിന്തുടരുക
  • ജാഗ്രതയോടെ വാഹനമോടിക്കുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കുക.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading