സൗദിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധം

charger

റിയാദ്: സൗദി അറേബ്യയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇത് ബാധകമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി തുടക്കം മുതല്‍ നിയമം പ്രബല്യത്തില്‍ വരും.

ഇലക്ട്രോണിക് മാലിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഡിജിറ്റല്‍ കാമറകള്‍, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ഇനി മുതല്‍ നിര്‍ബന്ധമായിരിക്കും. 2026 മുതല്‍ ലാപ്‌ടോപ്പുകള്‍ക്കും നിയമം ബാധകമാക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading