ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രലായം മുന്നറിയിപ്പ് നല്‍കി. മുന്നിലുള്ള വാഹനത്തെ ടെയ്ല്‍ഗേറ്റ് ചെയ്യുകയും ഇടയ്ക്കിടെ ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ റോഡപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മറ്റ് വാഹനങ്ങളുടെ അടുത്തേക്ക് വാഹനം കൊണ്ടുവരികയും അരിക് ചേര്‍ത്ത് വാഹനമോടിക്കുകയും ചെയ്യുന്നത് അപകടകരമാണ്. ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി.
വലതുവശത്ത് നിന്ന് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത്. അത് ട്രാഫിക് നിയമലംഘനമാണ്. മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
