ദോഹ: ഖത്തര്‍ വേദിയാകുന്ന ലെജന്‍ഡ്‌സ് എല്‍ ക്ലാസിക്കോയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. രണ്ട്, മൂന്ന് കാറ്റഗറികളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി 24 മണിക്കൂറിനുള്ളില്‍ വിറ്റുതീരുകയായിരുന്നു. 200, 100 ഖത്തര്‍ റിയാലിന്റെ ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. അതേസമയം കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ കാറ്റഗറി 1 ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ലെജന്‍ഡ്‌സ് എല്‍ ക്ലാസിക്കോ അറിയിച്ചു. ടിക്കറ്റുകളുടെ വില വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ല.
റയല്‍ മാഡ്രിഡിന്റെയും എഫ്സി ബാഴ്സലോണയുടെയും ഇതിഹാസ താരങ്ങള്‍ തമ്മിലുള്ള ആവേശകരമായ പോരാട്ടം 2024 നവംബര്‍ 28 ന് വൈകുന്നേരം 7 മണിക്ക് നടക്കും. ഖലീഫാ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
