ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്റ് അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കായി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം നല്‍കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷനായാണ് പുതിയ സേവനം ആരംഭിച്ചത്.
ഗുണഭോക്താക്കള്‍ക്ക് കോണ്‍സുലര്‍ കാര്യ വകുപ്പിലെ അറ്റസ്റ്റേഷന്‍ വിഭാഗത്തിലേക്ക് നേരിട്ട് എത്താതെ രേഖകള്‍ ഡിജിറ്റലായി സാക്ഷ്യപ്പെടുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ കാര്യ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സുബൈ പറഞ്ഞു. 24 മണിക്കൂറും സേവനം ലഭ്യമാകും. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്
https://mofa.gov.qa/ വഴിയാണ് പുതിയ സേവനം ലഭ്യമാക്കിയത്. നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഒരു മിനിറ്റ് സമയത്തില്‍ ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ലഭിക്കും.
പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ഒമ്പത് ഭാഷകളില്‍ സേവനങ്ങള്‍ ലഭിക്കും. അതേസമയം രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ഗുണഭോക്താക്കളെ അനുവദിക്കുന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായ നിരവധി സേവനങ്ങളില്‍ രേഖകള്‍ സ്വീകരിക്കുന്നതും കൈമാറുന്നതും ഖത്തര്‍ പോസ്റ്റിന്റെയും ഗവണ്‍മെന്റ് കോണ്‍ടാക്റ്റ് സെന്ററിന്റെയും (109) സഹകരണത്തോടെയായിരിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
