ദോഹ: ഖത്തര്‍ ടെന്നീസ് ഫെഡറേഷന്റെ (ക്യുടിഎഫ്) പങ്കാളിത്തത്തോടെ ലിവാന്‍ ഡിസൈന്‍ സ്റ്റുഡിയോസ് ആന്‍ഡ് ലാബ്സ് ‘ഖത്തര്‍ എക്സോണ്‍ മൊബില്‍ ഓപ്പണ്‍ 2025’ ടെന്നീസ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 9 മുതല്‍ നടക്കാനിരിക്കുന്ന മത്സരത്തിനായാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യേണ്ടത്. ഖത്തര്‍ ആസ്ഥാനമായുള്ള ഡിസൈനര്‍മാര്‍ക്കും കലാകാരന്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ അതുല്യമായ ചൈതന്യവും സമ്പന്നമായ ചരിത്രവും പകര്‍ത്തുക എന്ന പ്രമേയത്തിന് കീഴില്‍, രാജ്യത്തിന്റെ ചടുലമായ സാംസ്‌കാരിക പൈതൃകവും പ്രതിഫലിക്കുന്നതായിരിക്കണം ഡിസൈന്‍. വിജയികളാകുന്ന കലാകാരന്മാര്‍ക്ക് ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ 10,000 റിയാല്‍ സമ്മാനത്തുകയായി നല്‍കും.
ഖത്തറികള്‍ക്കും ഖത്തര്‍ ആസ്ഥാനമായുള്ള എല്ലാ കലാകാരന്മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. അച്ചടിക്കുന്നതിന് അനുയോജ്യമായ ഉയര്‍ന്ന മിഴിവുള്ള ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരിക്കണം ഡിസൈനുകള്‍ സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി 2024 നവംബര്‍ 17 ആണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കലാകാരന്മാര്‍ iwanbookings@qm.org.qa എന്ന ഇ-മെയില്‍ വഴിയോ liwan.org.qa എന്ന വെബ്‌സൈറ്റ് വഴിയോ ഡിസൈനുകള്‍ സമര്‍പ്പിക്കാം. നിങ്ങളുടെ പേര്, കോണ്‍ടാക്റ്റ് വിവരങ്ങള്‍, നിങ്ങളുടെ ഡിസൈന്‍ ആശയത്തിന്റെ ഒരു ഹ്രസ്വ വിവരണം എന്നിവ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി http://www.liwan.org.qa സന്ദര്‍ശിക്കുക അല്ലെങ്കില്‍ liwanbookings@qm.org.qa എന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
