ദോഹ: മെട്രാഷ് 2 ആപ്പില്‍ സിഐഡി സേവനങ്ങളും ലഭ്യമാകും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെട്രാഷ് 2 ആപ്പിന്റെ കമ്മ്യൂണിക്കേറ്റ് വിത്ത് അസ് എന്ന വിന്‍ഡോയില്‍ പുതിയ സേവനം ലഭിക്കും. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ (സിഐഡി) സേവനം മെട്രാഷില്‍ ആരംഭിച്ചതോടെ ഖത്തറില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ ഇനി വേഗത്തില്‍ അധികൃതരെ അറിയിക്കാന്‍ കഴിയും
സംശയാസ്പദമായ വാഹനങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, വീടുകള്‍, ക്രിമനല്‍ ആക്ടിവിറ്റികള്‍, പ്രാദേശിക മദ്യ വില്‍പ്പന ശാലകള്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ളവ സിഐഡി സേവനത്തിലൂടെ അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാം.
വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി:
മെട്രാഷ് 2 ആപ്പ് ഓപ്പണ്‍ ചെയ്യുക, കമ്മ്യൂണിക്കേറ്റ് വിത്ത് അസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക, സിഐഡി സേവനം തിരഞ്ഞെടുക്കുക, തുടര്‍ന്ന് ലഭിക്കുന്ന ടാബില്‍ പ്രൊവൈഡ് ഇന്‍ഫോര്‍മേഷന്‍ തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍ നല്‍കുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
