ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി; ആശങ്കയോടെ രക്ഷിതാക്കള്‍

IMG 20240907 WA0008

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ താല്‍ക്കാലിക ഷിഫ്റ്റ് സംവിധാനം പ്രഖ്യാപിച്ചു. ബിര്‍ശ പബ്ലിക് സ്‌കൂളിന്റെ അബു ഹമൂര്‍ കാമ്പസിലാണ് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയതതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. കിന്റര്‍ഗാര്‍ട്ടന്‍ I, II എന്നിവ രാവിലെ 6.30 മുതല്‍ 10: 15 വരെ പ്രവര്‍ത്തിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. ഗ്രേഡ് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ രാവിലെ 10:30 മുതല്‍ വൈകിട്ട് അഞ്ച് മണിവരേയും പുതിയ ഷിഫ്റ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കും.

സെപ്തംബര്‍ 10 മുതല്‍ അബു ഹമൂര്‍ കാമ്പസില്‍ ഷിഫ്റ്റ് സംവിധാനം പ്രബല്യത്തില്‍ വരും. അതേസമയം നുഐജയിലെ രണ്ട് പ്രൈമറി സ്‌കൂളുകള്‍ സാധാരണയുള്ള രാവിലെയുള്ള ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിവരികയാണ്. അതിനിടെ ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading