ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ ഓണാക്കിയ ശേഷം പുറത്തുപോകുന്നവര്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചെറിയ സമയത്തേക്ക് പോലും വാഹനങ്ങളുടെ എഞ്ചിനുകള്‍ ഓണാക്കി വാഹനങ്ങളില്‍ നിന്ന് പോകരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമായേക്കും. മറ്റ് അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. എഞ്ചിനുകള്‍ ഓണാക്കിയ ശേഷം വാഹനങ്ങളില്‍ നിന്ന് പുറത്തുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
