വിസ്താരയ്ക്ക് ബൈ ബൈ; ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക; മാറ്റങ്ങൾ വിശദമായി

IMG 20240707 WA0019

ഡൽഹി: വിസ്ത‌ാര എയർലൈൻസ് നവം ബർ 12ന് ഓർമയാകും. ടാറ്റയുടെ വിസ്ത‌ാര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ നവംബർ 12ന് പൂർണമായ ലയിക്കും. 12 മുതൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിലായിരിക്കും വിസ്താരയുടെ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. 

സെപ്റ്റംബർ 3 മുതൽ വിസ്‌താരയിൽ ബുക്ക് ചെയ്യുന്നവർക്ക് നവംബർ 11 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് മാത്രമേ എടുക്കാൻ കഴിയൂ. അതിനു ശേഷമുള്ള യാത്രകൾക്ക് എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. നിലവിൽ നവംബർ 12 മുതലുള്ള ഏതെങ്കിലും തീയതിയികളിലേക്ക് വിസ്ത‌ാര ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ, യാത്ര എയർ ഇന്ത്യയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.

 നവംബർ 11 വരെയുള്ള യാത്രകൾ പു നക്രമീകരിക്കാനും റദ്ദാക്കാനും വിസ്‌താരയുടെ കോൾ സെന്ററിൽ (+91 9289228888) ബന്ധപ്പെടുക. 12 മുതലുള്ള യാത്രകൾക്ക് എയർ ഇന്ത്യയെ വിളിക്കാം (+91 116 932 9333).

. വെബ് ചെക്ക്-ഇൻ: നവംബർ 11 വരെയുള്ള യാത്രകളുടെ വെബ് ചെക്ക് ഇൻ വിസ്‌താര സൈറ്റിലൂടെയോ ആപ്പിലൂടെയോ ചെയ്യാം.

• ലഗേജ്: വിസ്താരയിൽ ബുക്ക് ചെയ്യു മ്പോൾ ലഭിച്ച ലഗേജ് ആനുകൂല്യം എയർ ഇന്ത്യയിലേക്ക് മാറുമ്പോഴും ലഭ്യമായിരിക്കും.

അതേസമയം നവംബർ 11 വരെയുള്ള വിസ്ത‌ാര ടിക്കറ്റുകൾക്കോ പിഎൻആർ നമ്പറിനോ മാറ്റമുണ്ടാകില്ല. 12 മുതലാണ് യാത്രയെങ്കിൽ നിങ്ങൾ എയർ ഇന്ത്യയുടെ പേരിൽ പുതിയ ഇ-ടിക്കറ്റ് ലഭിക്കുക. യാത്രക്കാർ വിമാനത്താവളത്തിലെത്തുമ്പോൾ എയർ ഇന്ത്യയുടെ കൗണ്ടറിൽ പോകണം.

. ക്ലബ് വിസ്താര വിസ്താരയുടെ ‘ക്ലബ് വിസ്താര’ ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ ‘ഫ്ലൈയിങ് റിട്ടേൺസ് പ്രോഗ്രാമി’ൽ ലയിക്കും.

• സീറ്റ്/ലോഞ്ച്/ഭക്ഷണം/ ഇൻഷുറൻസ് ഫ്രീ സീറ്റ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നവംബർ 12നു ശേഷവും അത് ലഭ്യമാകും. പെയ്‌ഡ് സീറ്റ് എങ്കിൽ തുക മടക്കിനൽകും. പകരം ഒരു കോംപ്ലിമെൻ്ററി സീറ്റ് ലഭിക്കും. മുൻകൂ ട്ടി ബുക്ക് ചെയ്ത് വിസ്ത‌ാര ലൗഞ്ച് സൗകര്യം 12ന് ശേഷമുള്ള യാത്രകൾക്ക് ലഭ്യമാകില്ല. ഈ തുകയും മടക്കിനൽകും. ഭക്ഷണം സംബന്ധിച്ച് ബുക്കിങ് സമയത്ത് നൽകിയ മുൻഗണനയ്ക്ക് മാറ്റമുണ്ടാകില്ല. വിസ്ത‌ാര ബുക്കിങ്ങിൽ എടു ത്ത ട്രാവൽ ഇൻഷുറൻസ് എയർ ഇന്ത്യ യാത്രയിലും ബാധകമായിരിക്കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading