ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകളില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ചത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇക്കാര്യം അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ 2024 നവംബര്‍ 30 വരെയാണ് നീട്ടിയത്. രാാജ്യത്തെ താമസക്കാര്‍, പൗരന്മാര്‍, ജിസിസി രാജ്യത്തെ പൗരന്മാര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും.
മൂന്ന് വര്‍ഷത്തില്‍ കൂടാത്ത ട്രാഫിക് പിഴകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. ട്രാഫിക് പിഴകള്‍ ഇളവുകളോടെ അടയ്ക്കാനുള്ള സമയപരിധി ഇന്ന്, ആഗസ്ത് 31ന് അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. നിശ്ചിത കാലാവധിക്കുള്ളില്‍ പിഴ അടയ്ക്കാത്തവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
