ദോഹ: എസ്.എം.എസിലൂടെയുള്ള തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഫോണുകളില്‍ ലഭിക്കുന്ന ടെക്‌സറ്റ് മെസേജുകളുടെ ഉറവിടം പരിശോധിച്ച് മാത്രമേ പ്രതികരിക്കാവൂവെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള എസ്എംസിലൂടെ തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടെക്സ്റ്റ് മെസേജുകളിലൂടെയുള്ള ഫിഷിംഗ് സ്‌കാമുകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ബാങ്ക്, പോസ്റ്റല്‍ സര്‍വീസ്, പ്രമുഖ വെബ്‌സൈറ്റ് തുടങ്ങിയ വിശ്വാസയോഗ്യമായ സേവനങ്ങള്‍ എന്ന വ്യാജേനയാണ് വ്യാജ എസ്എംഎസുകള്‍ അയക്കുന്നത്. ഇത്തരത്തില്‍ ടെക്‌സ്റ്റ് മെസേജുകള്‍ അയച്ച് ഹാക്കര്‍മാര്‍ വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മെസേജില്‍ പറഞ്ഞിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് വിവരങ്ങള്‍ കൈക്കലാക്കുന്നത്. ഏതെങ്കിലും വ്യാജ മെസേജുകളോ മറ്റ് സന്ദേശങ്ങളോ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
