മുന്നറിയിപ്പ്; ഖത്തറിൽ ട്രാഫിക് പിഴയുള്ളവര്‍ക്ക് നാളെ മുതൽ യാത്രാ വിലക്ക്

IMG 20240623 WA0005

ദോഹ: ഖത്തറില്‍ ട്രാഫിക് പിഴയുള്ളവര്‍ക്ക് നാളെ മുതൽ യാത്രാ വിലക്കേര്‍പ്പെടുത്തും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് രാജ്യത്ത് പിഴ അടയ്ക്കാനുള്ളവര്‍ക്ക് യാത്രാ വിലക്കുണ്ടാകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് പിഴയുള്ളവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് മുമ്പ് പിഴ അടച്ചിരിക്കണം. പിഴ അടയ്ക്കാത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ പറ്റില്ല. കടല്‍ മാര്‍ഗം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കും വിലക്ക് ബാധകമാണ്.

അതേസമയം ട്രാഫിക് പിഴകള്‍ മെട്രാഷ് ആപ്പിലൂടെ ഏത് സമയത്തും അടയ്ക്കാനാവും. എന്നാൽ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇളവോടെ പിഴ അടയ്ക്കാനുള്ള സമയപരിധി ഇന്ന്, ഓഗസ്റ്റ് 31ന് അവസാനിക്കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading