ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മറ്റുള്ളവരുടെ ബാഗുകള്‍ അതിലെ ഉള്ളടക്കം അറിയാതെ കൊണ്ടുപോകരുതെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ലഗേജുകളുടെ ഉള്ളടക്കമറിയാതെ കൊണ്ടുപോകുന്നത് യാത്രാ നടപടികള്‍ വൈകിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരത്തില്‍ അറിയാത്ത വസ്തുക്കള്‍ യാത്രയില്‍ കൊണ്ടുപോയാല്‍ നിയമപരമായ ഉത്തരവാദിത്തത്തേക്ക് നയിക്കുമെന്നും അതോറിറ്റി അറിയിച്ചു. അറിയാത്ത ബാഗേജുകളില്‍ എന്തെങ്കിലും അനധികൃത വസ്തുക്കള്‍ ഉണ്ടെങ്കില്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.
ബാഗേജുകളില്‍ അധിക വെയ്റ്റാണെന്നും അതിനാല്‍ തന്റെ ബാഗേജുകള്‍ കൂടി കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് സമീപിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്. മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
