സൗദിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240808 160337 3

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരം. നഴ്‌സുമാര്‍ക്കായുള്ള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡല്‍റ്റ് ഓങ്കോളജി, ഡയാലിസിസ്, എമര്‍ജന്‍സി റൂം (ER), ICU അഡല്‍റ്റ്, മെഡിക്കല്‍ , നിയോനാറ്റല്‍ ICU, Nerves, NICU, ഓപ്പറേറ്റിംഗ് റൂം (OR), ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റെഷന്‍, പീഡിയാട്രിക് ഓങ്കോളജി, PICU, സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകളുള്ളത്.

നഴ്‌സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് സെപ്റ്റംബര്‍ 04 ന് രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like