നിങ്ങളുടെ കുട്ടികള്‍ ഗെയിം കളിക്കുന്നവരാണോ? മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

IMG 20240823 WA0004

ദോഹ: ഇലക്ട്രോണിക്/ ഡിജിറ്റല്‍ ഗെയിമുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇലക്ട്രോണിക് ഗെയിമുകള്‍ തിരിഞ്ഞെടുക്കുമ്പോള്‍ കുട്ടികളെ വളരെയധികം ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളെ നിരീക്ഷിക്കുന്നതിലൂടെ അപകടകരമായ ഗെയിമുകളിലും മറ്റ് തട്ടിപ്പുകളിലും നിന്നുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് മന്ത്രാലയം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അപരിചിതരായ വ്യക്തികളുമായി ആശയവിനിമയം നടത്തുമ്പോള്‍ തട്ടിപ്പിനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading