തിരുവനന്തപുരം വിമാനത്താവളത്തിൽ നീണ്ട ക്യൂ ഇനി വേണ്ട; ഡിജിയാത്ര ഉടന്‍ യാഥാര്‍ത്ഥ്യമാകും

IMG 20240823 WA0006

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിജി യാത്ര (Digi Yatra) ഉടന്‍ യാഥാര്‍ത്ഥ്യമാകും. യാത്രക്കാരുടെ മുഖം ഉപയോഗിച്ച് തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതാണ് ഡിജി യാത്രാ സംവിധാനം. വിമാനത്താവളത്തില്‍ ഉടന്‍ ഡിജി യാത്രാ ലോഞ്ച് ചെയ്യുമെന്ന് വിമാനത്താവളം അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മുഖം തിരിച്ചറിഞ്ഞ് ബോര്‍ഡിംഗ് പാസ് അനുവദിക്കുന്നതാണ് പുതിയ സംവിധാനം.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ (മുഖം തിരിച്ചറിഞ്ഞുള്ള രീതി) ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണുകളിലൂടെ ഡിജിയാത്ര ആപ്പിലേക്ക് അവരുടെ ബോര്‍ഡിംഗ് പാസ് അപ്ലോഡ് ചെയ്ത് ചെക്കിംഗ് ഗേറ്റകളിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയും. ക്യാമറാ സംവിധാനത്തിലൂടെ യാത്രക്കാരുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതാണ് ഡിജി യാത്രാ സംവിധാനം. ഇതിലൂടെ മാനുവലായി, ക്യൂ നിന്ന് രേഖകള്‍ പരിശോധിക്കുന്നത് ഒഴിവാകും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading