ദോഹ: ഖത്തറില്‍ എം പോക്‌സ്(മങ്കിപ്പോക്‌സ്) പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് കുരങ്ങുപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രൊട്ടക്ഷന്‍ ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റൊമൈഹി പറഞ്ഞു.
അണുബാധ സംശയിക്കുന്ന സാഹചര്യങ്ങളില്‍ ഉടന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. മങ്കിപ്പോക്‌സിനെതിരെ നിരവധി മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗം പടരുന്ന രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം. മങ്കിപ്പോക്‌സ് അണുബാധ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പൊതുജനരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
