ദോഹ: ഖത്തറില്‍ കാണാതായ യുവാവ് ജയിലിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 ദിവസമായി കാണാതായ 31 കാരനായ ഹൈദരാബാദ് സ്വദേശിയെയാണ് ജയിലില്‍ കണ്ടെത്തിയത്. വിസ കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് ദോഹയില്‍ ജയിലില്‍ കഴിയുകയാണെന്നാണ് വിവരം. ദുഹൈല്‍ ജയിലിലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷം മുമ്പ് ഖത്തറില്‍ എത്തിയ ഇയാള്‍ സിസിടിവി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് കുടുംബവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് കാണാതായ വിവരം അറിയുന്നത്. ജൂലൈ 31നാണ് അവസാനമായി വീട്ടിലേക്ക് ഫോണ്‍ ചെയ്തതെന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
