തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

screenshot 20240427 1435437e2

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

വിനോദയാത്രയ്ക്കു ശേഷം ആന്ധ്രപ്രദേശില്‍നിന്നും മടങ്ങുന്നതിനിടെയാണു വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്. ചെന്നൈ എസ്ആര്‍എം കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like