ദോഹ: ഇന്ത്യന്‍ എയര്‍ലൈന്‍സായ ഇന്‍ഡിഗോ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ കൂട്ടുന്നു. ഇതിനായി ഖത്തര്‍ എയര്‍വേസില്‍ നിന്ന് വിമാനങ്ങള്‍ കമ്പനി വാടകയ്‌ക്കെടുക്കും. ആറ് 737 ബോയിംഗ് മാക്‌സ് വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേസില്‍ നിന്ന് ഇന്‍ഡിഗോ ലീസിനെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഖത്തര്‍ എയര്‍വേസില്‍ ഒന്‍പത് ബോയിംഗ് 737 വിമാനങ്ങളാണുള്ളത്. ഇന്‍ഡിഗോയുമായി കരാറില്‍ ഒപ്പിടുന്നതോടെ അതില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്‍ഡിഗോയ്ക്ക് നല്‍കും.
റെഗുലേറ്ററി അംഗീകാരത്തിന് ശേഷം ആറ് വിമാനങ്ങളും ദോഹ റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് ഇന്‍ഡിഗോയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗൗരവ് നേഗി പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
