ഖത്തറില്‍ ഗുണമേന്മയില്ലാത്ത ഭക്ഷണം വിളമ്പിയാല്‍ ഇനി കുടുങ്ങും

IMG 20240731 WA0013

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാന്‍ നടപടി. ഹോട്ടലുകളിലെ ഭക്ഷണ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനായി ദോഹ മുനിസിപ്പാലിറ്റി നിരീക്ഷണ കാമ്പയിന്‍ ആരംഭിച്ചു. വേനല്‍ക്കാലം പ്രമാണിച്ചാണ് നടപടി. 155-ലധികം ഹോട്ടലുകളില്‍ കാമ്പയിന്റെ ഭാഗമായി പരിശോധന നടത്തി.

പരിശോധനയില്‍ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കളില്‍ 55 സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചു. മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതവും അനുയോജ്യവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ ആരംഭിച്ചത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading