ദോഹ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഖത്തര്‍ വേദിയാകും. യുഎഇയ്ക്ക് എതിരെയുള്ള ഉദ്ഘാടന മത്സരത്തിന് ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) അറിയിച്ചു.
ഫിഫ ലോകകപ്പിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടില്‍ യുഎഇയെ ഖത്തര്‍ നേരിടും. സെപ്റ്റംബര്‍ അഞ്ചിനാണ് മത്സരം. ഇറാന്‍, ഉസ്ബക്കിസ്ഥാന്‍, യുഎഇ, കിര്‍ഗിസ് റിപ്പബ്ലിക്, ഉത്തര കൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഖത്തര്‍. നവംബര്‍ 14ന് ദോഹയില്‍ ഉസ്ബക്കിസ്ഥാനെതിരെ നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യ റൗണ്ട് സമാപിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
