ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷ് 2ല്‍ പ്രവാസികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കി. മെട്രാഷ് 2 ആപ്ലിക്കേഷനിലെ സേവനങ്ങള്‍ ആറ് ഭാഷകളില്‍ ലഭ്യമാക്കിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഇംഗ്ലീഷ്, മലയാളം, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, തുടങ്ങിയ ഭാഷകളില്‍ മെട്രാഷ് 2വില്‍ സേവനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 2342000 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
